പന്തളം: സ്വകാര്യ ബസിൽ നിന്ന് വീണ് ചെട്ടികുളങ്ങര ഈരേഴ മണക്കാടൻ പളളി പടിറ്റതിൽ പരേതനായ ഭാസ്‌കരൻ ആചാരിയുടെ ഭാര്യ സുകുമാരി (64) മരിച്ചു .ചൊവാഴ്ച രാവിലെ 8.30 ന് പന്തളം - മാവേലിക്കര റോഡിൽ മാർക്കറ്റിന് കിഴക്ക് ഭാഗത്ത് വച്ചാണ് അപകടം.ബന്ധുവിനോടൊപ്പം പന്തളത്ത് ക്ഷേത്രത്തിലും തുടർന്ന് ഡോക്ടറെ കാണുന്നതിനും എത്തിയതായിരുന്നു. മാർക്കറ്രിന് സമീപം നിർത്തി യാത്രക്കാർ ഇറങ്ങുന്നതിനിടയിൽ ബസ് മുന്നോട്ട് എടുത്തതാണ് അപകടമായത് . റോഡിൽ വീണ സുകുമാരിയുടെനട്ടെല്ലിനും തലയ്ക്കും ഗുരുതര പരുക്ക് പറ്റിയതിനെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇന്നലെ പുലർച്ചെ മരിച്ചു. മക്കൾ: രതീഷ്, രഞ്ജി. മരുമകൾ: ബേബിരാജ്.