മേക്കൊഴുർ : മേക്കൊഴൂർ മാർത്തോമ്മാ ഹൈസ്കൂളിൽ സർക്കാരിന്റെ സ്കൂൾ പച്ചക്കറി - ത്തോട്ടം പദ്ധതിയിലുൾപ്പെടുത്തി മൈലപ്ര കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്ക റികൃഷിയുടെ വിളവെടുപ്പ് ഉത്സവം ശിശുദിനത്തിൽ കൃഷി ഡപ്യൂട്ടി ഡയറക്ടർ സിസി കുര്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. പി. ജെ. ചാക്കോയുടെ അദ്ധ്യക്ഷതയിൽ കുടിയ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. നിർവഹിച്ചു. കൃഷി ആഫീസർ മീനാ മേരി മാത്യു, ഗ്രാമപഞ്ചായത്ത് അംഗം എൽസി ഈശോ, - ക്യാപ്റ്റൻ സി. വി. വർഗീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത്, പ്രഥമാദ്ധ്യാപകൻ . രാജീവൻ നായർ, കൃഷി ക്ലബ് കോ ഓർഡിനേറ്റർ മിനി തോമസ്, കൃഷി അസിസ്റ്റന്റ് അശോ കൻ, പി. ടി. എ ഭാരവാഹികളായ മധു കെ. ടി, സിബി മാത്യു, സ്റ്റാഫ് പ്രതിനിധി ഏബ്രഹാം സാമുവേൽ തുടങ്ങിയവർ സംസാരിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. കർഷകപ്പെരുമയുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച മൈം -- ആകർഷകമായി.