sndp-cgnr
എസ്.എൻ.ഡി.പി.യോഗം 151​ാം നമ്പർ പെരിങ്ങിലിപ്പുറം ശാഖയുടെ 8​ാംമത് ശ്രീനാരായണ കൺവൻഷൻ അഡ്വ. സംഗീതാ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു. സുനിൽ വള്ളിയിൽ, മേടയിൽ വിജീഷ്, എം.വി.രഘുനാഥൻ, വിശ്വനാഥൻ, സുലുവിജീഷ്, രമേശ് രവി തുടങ്ങിയവർ സമീപം.

ചെങ്ങന്നൂർ: ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തിന് ഒരമ്മയുടെ സ്ഥാനം വളരെ വലുതാണെന്ന് വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥ് പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം 151​ാംപെരിങ്ങിലിപ്പുറം ശാഖയുടെ 8​ാംമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കുടുംബഭദ്രതയും കെട്ടുറപ്പും സ്ത്രീകളിൽ നിക്ഷിപ്തമാണ്. ഇതിന് മൂല്യഛിതി സംഭവിക്കുമ്പോഴാണ് കുടുംബത്തിനും സമൂഹത്തിനും നാശം സംഭവിക്കുന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മ ആഗ്രഹിക്കുന്നവർ ഗുരുദേവൻ അരുളിതന്ന ശ്രീനാരായണകൃതികളും സന്ദേശങ്ങളും ജീവിതത്തിൽ പ്രായോഗികമാക്കിയാൽ ജീവിത വിജയവും സമൂഹത്തിന് നന്മയും ഉണ്ടാകുമെന്നും സംഗീതാ വിശ്വനാഥ് പറഞ്ഞു. ശാഖായോഗം പ്രസിഡന്റ് രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ സുനിൽ വള്ളിയിൽ വൈസ് ചെയർമാൻ മേടയിൽ വിജീഷ്, കേന്ദ്രസമിതി അംഗം സുലു വിജീഷ്, ശാഖാ വൈസ് പ്രസിഡന്റ് വിശ്വനാഥൻ, സെക്രട്ടറി എം.ആർ. ഷാജി, വനിതാസംഘം പ്രസിഡന്റ് കവിതാ സുനിൽ സെക്രട്ടറി വിജയമ്മ, യൂത്ത്മൂവ്‌​മെന്റ് യൂണിയൻ കമ്മിറ്റി അംഗം രമേശ് രവി കനകരാജൻ സ്വാഗതവും അജി മുരളി കൃതഞ്ജതയും പറഞ്ഞു.


എസ്.എൻ.ഡി.പി.യോഗം 151​ാം പെരിങ്ങിലിപ്പുറം ശാഖയുടെ 8​ാംമത് ശ്രീനാരായണ കൺവെൻഷൻ അഡ്വ. സംഗീതാ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു. സുനിൽ വള്ളിയിൽ, മേടയിൽ വിജീഷ്, എം.വി.രഘുനാഥൻ, വിശ്വനാഥൻ, സുലുവിജീഷ്, രമേശ് രവി തുടങ്ങിയവർ സമീപം.