prathi-ajeesh
Prati Ajeesh

തിരുവല്ല: നിരവധി ക്രിമിനൽ കേസിൽപ്പെട്ട പ്രതിയെ തിരുവല്ല പൊലീസ് പിടികൂടി. തിരുവല്ല മേപ്രാൽ സ്വദേശിയും കൈതവന കിഴക്കതിൽ വീട്ടിൽ വാവ അജയി എന്നു വിളിക്കുന്ന അജീഷാണ് (35) അറസ്റ്റിലായത്. ബാറുകളും, വിജനമായ സ്ഥലത്തുമായിരുന്നു ഇയാളുടെ തട്ടിപ്പ് ഏറെയും. ഇയാൾ മുൻകാലങ്ങളിൽ കൂട്ടാളികൾക്കൊപ്പം ചേർന്ന് ഓട്ടോ ഡ്രൈവറെ മർദ്ദിക്കുകയും ഓട്ടോറിക്ഷ തല്ലിത്തകർത്ത കേസിലും പ്രതിയാണിയാൾ. സ്ത്രീകളെ ശല്യം ചെയ്ത പരാതികളും ഇയാൾക്കെതിരെ നിലവവിലുണ്ട്. ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി . പൊലീസ് വ്യാപകമായ അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് തിരുവല്ല ഡിവൈ. എസ്. പി. സന്തോഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല സി. ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. ആദർശ്, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീംഗങ്ങളായ എ. എസ്. ഐ. ഹരികുമാർ ടി.ഡി., എ.എസ്. ഐ. വിൽസൺ എസ്., അജികുമാർ ആർ., സുജിത്ത്, സ്റ്റേഷൻ എസ്. സി.പി. ഒ., വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.