tvla-thiruvanchoor
kpcc tvla

തിരുവല്ല: വിശ്വാസം സംരക്ഷിക്കു വർഗീയതയെ തുരത്തു' എന്ന മുദ്രാവക്യമുയർത്തി കെ.പി.സി.സി നടത്തുന്ന പ്രചരണ പദയാത്രയ്ക്ക് തിരുവല്ലയിൽ സ്വീകരണം നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയെ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്തുനിന്ന് സ്വീകരിച്ചു. ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, ജോസഫ് എം. പുതുശേരി, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പി. മോഹൻരാജ്, സതീഷ് ചാത്തങ്കരി, എ.സുരേഷ് കുമാർ, രാജേഷ് ചാത്തങ്കരി, ജേക്കബ് പി. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.