തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനംകരസ്ഥമാക്കിയ ആരോൺ മാത്യു റോയി. കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഉപജില്ലാ മത്സരത്തിൽ വൃന്ദവാദ്യത്തിലും തബല വാദനത്തിലും ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. കുറിയന്നൂർ മരുതോലിക്കൽ വീട്ടിൽ അഡ്വ. റോയി മാത്യുവിന്റെയും കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക അനുപ ലീല തോമസിന്റെയും മകനാണ്.