പമ്പ: തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിറുത്തുന്നതിനുമായി ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്നലെ അർദ്ധരാത്രി മുതൽ 22വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തി. തീർത്ഥാടകരുടെ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പ്രാർത്ഥനാ യജ്ഞങ്ങൾ, പ്രകടനം, നിയമവിരുദ്ധ ഒത്തുചേരൽ എന്നിവ നിരോധിച്ചു.