ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി എം.സുരേന്ദ്രൻ നിർവഹിച്ചു.ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി കോര അദ്ധ്യക്ഷത വഹിച്ചു.സി.ഐ എം സുധിലാൽ, എസ് ഐ മാരായ എസ് വി ബിജു, ശ്രീകാന്ത് ആർ നായർ, എം കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ഹെൽപ്പ് ലൈൻ നമ്പറുകൾ 9207800100, 0479 2453499.