sabarimala-protest

ശബരിമല : തീർത്ഥാടന ചരിത്രത്തിൽ നാളിതുവരെ ഉണ്ടാകാത്തവിധം പൊലീസിന്റെ കടുത്ത നിലപാടുകൾ തീർത്ഥാടർകക്ക് ദുരിതമാ

കുന്നു. ദർശനം നടത്തിയശേഷം തീർത്ഥാടകർ സന്നിധാനത്ത് തങ്ങരുതെന്നതാണ് ഒരു നിർദ്ദേശം. ഉച്ചയ്ക്ക് 11.30 ന് ശേഷം വരുന്ന തീർത്ഥാടകർക്ക് നെയ്യഭിഷേകം നടത്തണമെങ്കിൽ അടുത്തദിവസം പുലർച്ചെ നടതുറന്നശേഷമേ സാദ്ധ്യമാകൂ.ഇരുമുടിക്കെട്ടുമായി വരുന്ന തീർത്ഥാടകരിൽഏറിയപങ്കും നെയ്യഭിഷേകം നടത്തിയ ശേഷമേ മടങ്ങാറുള്ളൂ.

സന്നിധാനത്തെ മുറികൾ ഒന്നും വടകയ്ക്ക് നൽകരുതെന്നാണ് മറ്റൊരു നിർദ്ദേശം. ഇത് ദേവസ്വം ബോർഡിന്റെ വരുമാനത്തിൽ കനത്ത നഷ്ടം വരുത്തുന്നതിനൊപ്പം തീർത്ഥാടകർക്ക് തലചായ്ക്കാനുള്ള അവസരം നിഷേധിക്കൽ കൂടിയാകും. 600 ലധികം മുറികളാണ് വിവിധ പിൽഗ്രിം സെന്ററുകളിലും ഗസ്റ്റ് ഹൗസുകളിലുമായുള്ളത്. ഒപ്പം ആയിരകണക്കിന് തീർത്ഥാടകർ വിരിവച്ചുപോന്ന വലിയ നടപന്തലും താഴെ തിരുമുറ്റവും ഒഴിച്ചിട്ടതോടെ തീർത്ഥാടകർ പെരുവഴിയിലായി. സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങൾ നടഅടയ്ക്കുന്നതിനൊപ്പം അടയ്ക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ദർശനം പൂർത്തിയായശേഷമാണ് തീർത്ഥാടകരിൽ നല്ലൊരുപങ്കും ആഹാരം കഴിക്കുന്നത്. വെർച്വൽക്യൂവിൽ മുൻകൂട്ടി ബുക്ക് ചെയ്തുവരുന്നവരെ കഴിഞ്ഞ സീസൺ വരെ മരക്കൂട്ടത്തുനിന്നും ചന്ദ്രാനന്ദൻ റോഡുവഴിയാണ് സന്നിധാനത്തേക്ക് കടത്തിവിട്ടിരുന്നത്. ഇക്കുറി മറ്റുള്ള തീർത്ഥാടകർക്കൊപ്പം ശരംകുത്തി വഴിയാക്കിയതോടെ വെർച്വൽ ക്യൂവിന്റെ ഉദ്ദേശശുദ്ധിതന്നെ ഇല്ലാതെയായി. മരക്കൂട്ടത്തുനിന്നും ക്യൂവിൽ പ്രവേശിക്കുന്ന തീർത്ഥാടകർക്ക് മാളികപ്പുറം ദർശനം പൂർത്തീകരിക്കുംവരെ വിശ്രമിക്കുന്നതിനോ ക്യൂവിൽ നിന്നും ഇറങ്ങാനോഉള്ള മാർഗ്ഗവും അടഞ്ഞു. ഇൗ പരിഷ്കാരങ്ങൾ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ് സൃഷ്ടിക്കുന്നതിനൊപ്പം ദേവസ്വം ബോർഡിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കും.