sabarimala-
sabarimala

പമ്പ: മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ഇന്നലെ ദർശനത്തിനായി യുവതികളാരും ശബരിമലയിലേക്ക് എത്തിയില്ല. യുവതീ പ്രവേശന വിധിയെ തുടർന്ന് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടത്തിനും സംഘർഷഭരിതമായിരുന്ന പമ്പ ഇന്നലെ ശാന്തമായിരുന്നു. അതേസമയം, ദ്രുതകർമ്മ സേനയും വനിതാപൊലീസും അടക്കം വൻ സുരക്ഷാ സന്നാഹമാണ് പമ്പയിൽ ഏർപ്പെടുത്തിയിരുന്നത്. തുലാമാസത്തിലും ചിത്തിര ദിവസവും ദർശനത്തിന് പോകാൻ പതിനഞ്ചോളം യുവതികൾ പമ്പയിലെത്തിയത് സംഘർഷമുണ്ടാക്കിയിരുന്നു.