പമ്പ: പ്രളയത്തിൽ തകർന്ന പമ്പ മണൽപ്പുറത്ത് തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ശരിയായില്ല. പമ്പയിലെ കുളിക്കടവിൽ മുങ്ങാൻ വെളളമില്ല. ഏഴു തടയണകൾ നിർമിച്ചിച്ച് വെളളം കെട്ടി നിർത്തിയെങ്കിലും പുഴയിൽ ഒഴുക്കു കുറവാണ്. പമ്പയിൽ ഭക്ഷണവും കുടിവെളളവും കിട്ടാതെ ഭക്തർ വലഞ്ഞു. ദേവസ്വം മെസ് മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. രണ്ടുമണിയോടെ ഭക്ഷണം തീർന്നു. അന്നദാന കൗണ്ടറുകൾ തുറന്നില്ല. ശൗചാലയം കോംപ്ളക്സുകൾ പ്രവർത്തിച്ചു തുടങ്ങിയില്ല. പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നൂറ് ടോയ്ലറ്റുകൾ പ്രവർത്തനക്ഷമമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണ പ്ളാന്റും പ്രവർത്തിച്ചു തുടങ്ങിയില്ല.
കെ. എസ്.ആർ. ടി. സി ഡിപ്പോ മുതൽ ത്രിവേണി വരെ സ്ഥാപിച്ചിരിക്കുന്ന കുടിവെളള കിയോസ്കുകൾ എല്ലാം പ്രവർത്തിച്ചു തുടങ്ങിയില്ല.