cgnr-ksrtc
മണ്ഡല മകര വിളക്കു സീസണിൽ ചെങ്ങന്നൂർ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുമുള്ള പമ്പാ സർവ്വീസുകളുടെ ഉദ്ഘാടനം സജി ചെറിയാൻ എം എൽ എ ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ടു നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ : മണ്ഡല മകര വിളക്കു സീസണിൽ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമുള്ള പമ്പാ സർവീസുകളുടെ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കെ.എസ്.ആർ.ടി.സി ഇൻഫോർമേഷൻ കൗണ്ടറിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ അദ്ധ്യക്ഷനായി. അഡ്വ. ഡി.വിജയകുമാർ, ഗണേഷ് പുലിയൂർ, ടി.സി ഉണ്ണികൃഷ്ണൻ, ഡിപ്പോ സൂപ്രണ്ട് സുനിത കുര്യൻ, ബി മോഹൻ കുമാർ എന്നിവർ സംസാരിച്ചു. ഡി.ടി.ഒ ജേക്കബ് മാത്യു സ്വാഗതം പറഞ്ഞു.