00027
തെള്ളിയൂർക്കാവ് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന വൃശ്ചികവാണിഭ ചടങ്ങുകൾ തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന തെള്ളിയൂർക്കാവ് വൃശ്ചികവാണിഭത്തിന് ഭഗവതി ക്ഷേത്രമുറ്റത്ത് തുടക്കമായി. ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പേ തുടങ്ങിയ ആചാരമാണ് വൃശ്ചികവാണിഭമായി പരിണമിച്ചത്. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അവർണരായ ഹൈന്ദവ സമൂഹം കാവിലമ്മക്ക് വൃശ്ചികം ഒന്നിന് ആൽത്തറയിൽ കാഴ്ചയായി സമർപ്പിച്ച ഉൽപ്പന്നങ്ങൾ ലേലം ചെയ്തു വാങ്ങാൻ വിവിധ കരക്കാർ എത്തിയതോടെ വാണിഭമായി പരിണമിക്കുകയായിരുന്നു. ക്ഷേത്ര ഗജമണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചും നെയ്തെടുത്ത പരമ്പിൽ ധാന്യങ്ങൾ സമർപ്പിച്ചും കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃശ്ചിക വാണിഭം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷ കെ.ബിന്ദു, ഉപദേശക സമിതി പ്രസിഡന്റ് എ.ജി.ശശീന്ദ്രൻ നായർ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.കെ. മോഹനൻ നായർ, ദേവസ്വം സബ്ഗ്രൂപ് ഓഫീസർമാരായ ഹരികുമാർ മധുസൂദനൻ പിള്ള, ഗ്രാമപഞ്ചായത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി. അനിൽ കുമാർ, ഉപദേശക സമിതി അംഗം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. 41 ദിവസം നീണ്ടുനിൽക്കുന്ന കളമെഴുത്ത് പാട്ടിനും തെള്ളിയൂർക്കാവ്‌ പാട്ടമ്പലത്തിൽ തുടക്കമായി.