enath-police
ഏനാത്ത് പൊലീസിന്റ്രെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്ക് കുപ്പിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നു

അടൂർ : കെ.പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ പൂർണം. അപ്രതീക്ഷിതമായി വന്ന ഹർത്താലിൽ കച്ചവടക്കാരുൾപ്പെടെ പലരും വലഞ്ഞു.ശ്രീമൂലം മാർക്കറ്റിൽ ആഴ്ച ചന്തദിവസമായതിനാൽ മീൻ കച്ചവടക്കാരുൾപ്പെടെ അതി രാവിലെതന്നെ എത്തിയിരുന്നു. എന്നാൽ രാവിലെ ചന്തയിലെത്തിയ ഹർത്താലനുകൂലികൾ ഇവരോട് പത്ത് മണിവരെ കച്ചവടം നടത്തിയതിനുശേഷം ഹർത്താലുമായി സഹകരിക്കണമെന്നഭ്യർത്ഥിച്ചു. പിന്നീടും ചിലർ കച്ചവടം നടത്തിയത് ചെറിയ വാക്കുതർക്കത്തിനിടയാക്കി.

പൊലീസിന്റെ നേതൃത്വത്തിൽ കുപ്പിവെള്ളം

ഏനാത്ത് : ഹർത്താലിൽ വെള്ളംപോലും കിട്ടാതെ വലഞ്ഞുവന്ന അയ്യപ്പഭക്തർക്ക് ഏനാത്ത് പൊലീസിന്റെ നേതൃത്വത്തിൽ കുപ്പിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്തു. എസ്.ഐ.കെ.എസ് ഗോപകുമാറിന്റ്രെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.