1

ശബരിമല : ശബരിമല ദർശനത്തിനെത്തിയ വിശാഖപട്ടണം സ്വദേശിനി മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. 17/ 422 ടി സ്ട്രീറ്റിൽ ഗുണ്ടല്ല സത്യറഡ്ഡിയുടെ ഭാര്യ ചന്ദ്രകാന്തി (50) യാണ് മരണമടഞ്ഞത്. തളർന്നുവീണ ചന്ദ്രകാന്തിയെ അപ്പച്ചിമേട് കാർഡിയോളജി സെന്ററിൽ അടിയന്തിര ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയ്യപ്പസേവാസംഘം പ്രവർത്തകർ പമ്പയിലെത്തിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവ് സത്യറഡ്ഡി ഉൾപ്പെടെയുള്ള സംഘത്തിനൊപ്പമാണ് ദർശനത്തിനായി പുറപ്പെട്ടത്.