തിരുവല്ല: മണിമല മടുക്കയിൽ പരേതനായ കൊച്ചുപിള്ള പണിക്കരുടെ മകൻ പെരിങ്ങര ഉണ്ടപ്ലാവ് ഉദയഭവനിൽ (ബീവറേജസ് കോർപ്പറേഷൻ തിരുവല്ല ഷോപ്പ് ഇൻ-ചാർജ്ജ്) എം.കെ. ഉണ്ണികൃഷ്ണൻ നായർ (58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മദ്യവ്യവസായി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ: മണിമല കുളത്തുങ്കൽ വടക്കയിൽ കുടുംബാംഗം ഉഷ. മക്കൾ: ഉമാകൃഷ്ണൻ, ഉദയ്കൃഷ്ണൻ. മരുമകൻ: രാഹുൽകൃഷ്ണൻ.