തിരുവല്ല: തന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ തിരുവല്ല സബ് കലക്ടർ ബിനെയ് ഗോയൽ മുമ്പാകെഹാജരാക്കി ജാമ്യം ലഭിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മരക്കൂട്ടത്ത് വച്ച് തന്നെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ താൻ മനസ്സിലാകുമെന്ന് കരുതിയാണ് രാത്രിതന്നെ അവിടെ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ആരോഗ്യമുണ്ടെങ്കിൽ വീണ്ടും ഇരുമുടി കെട്ടുമായി മല കയറും. സന്നിധാനത്തേക്ക് പോകാന്‍ പൊലീസ് അനുമതിയുണ്ടെന്നും അവർ പറഞ്ഞു. രണ്ട് ആൾ ജാമ്യവും 25000 രൂപകെട്ടിവച്ചശേഷമാണ് കെ.പി.ശശികലയ്ക്ക് ജാമ്യം ലഭിച്ചത്.