ചെങ്ങന്നൂർ:ശബരിമലയ്ക്ക് പോകാനെത്തിയ ആക്ടിവിസ്റ്റ് മേരി സ്വീറ്റിയെ ചെങ്ങന്നൂരിൽ ഭക്തർ തടഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് ശബരിമയ്ക്ക് പോകാനായി തിരുവന്തപുരത്തു നിന്നും ട്രെയിൻ മാർഗം ഇവർ ചെങ്ങന്നൂരിൽ എത്തിയത്. പമ്പ ബസിലേക്ക് കയറുന്നതിനിടെ ഇവരെ തിരിച്ചറിഞ്ഞ ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ബസിനുചുറ്റും തടച്ചുകൂടി ഭക്തർ അവിടെ ശരണം വിളികളുമായി നിലയുറപ്പിച്ചു. നൂറ്കണക്കിനാളുകൾ ഇതറിഞ്ഞ് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലേക്ക് എത്തി. പ്രശനം രൂക്ഷമായപ്പോഴേക്കുംപൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യ ഘട്ടത്തിൽ ശബരിമലയിൽ പേകണമെന്ന് ഉറച്ച് ബസിൽ നിന്നും ഇറങ്ങാതിരുന്ന ഇവരെ പിന്നീട് പൊലീസിന്റെ നേതൃത്വത്തിൽ ഏറെനേരം നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ബസിൽ നിന്ന് ഇറക്കിയത്. തുടർന്ന് നടന്ന ചർച്ചയിൽ ഇവർ തിരികെ പോകാമെന്ന് സമ്മതിക്കുകയായിരുന്നു. തിരുവന്തപുരത്തേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസിൽ കനത്ത സംരക്ഷണയോടെയാണ് ഇവരെ കയറ്റിവിട്ടത്.തുലാമാസ പൂജയുടെ സമയത്ത് പമ്പയിലെത്തി സന്നിധാനത്തേക്ക് പോകുന്നതിനിടെ ഭക്തർ തടഞ്ഞിരുന്നു.