sob-moncy

കോഴഞ്ചേരി : വോളിബോൾ നാഷണൽ റഫറിയായിരുന്ന മോൻസി വി. മാത്യു വാഹനാപകടത്തെതുടർന്ന് മരിച്ചു.കഴിഞ്ഞ ജൂലായ് 5 ന് തിരുവല്ലകോഴഞ്ചേരി സംസ്ഥാന പാതയിൽ തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിച്ച മോൻസി വി. മാത്യുവിനെ സാരമായ പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. 1996 മുതൽ വോളിബോൾ സംസ്ഥാന റഫറിയും 10 വർഷമായി നാഷണൽ റഫറിയുമായിരുന്നു.ഭാര്യ : പുനലൂർ തോട്ടുമുക്കത്ത് ജയ. മകൾ : അഞ്ചു മെറിൻ.