ചെങ്ങന്നൂർ: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു.
റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ബഥേൽ ജംഗ്ഷനിൽ എത്തിയപ്പോൾ റോഡ് ഉപരോധിക്കുകയായിരുന്നു.
ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ.ജി.കർത്താ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സജു കുരുവിള, സതീഷ് ചെറുവല്ലൂർ, മാവേലിക്കര മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ.അനൂപ്, അനിൽ വള്ളികുന്നം, കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി ഡി.വിനോദ് കുമാർ, യുവമോർച്ച ജില്ല ജനറൽസെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സംസ്ഥാന സമിതിയംഗം ജി.ജയദേവ് എന്നിവർ പ്രസംഗിച്ചു.