sreeja

പള്ളിക്കൽ : ഇരുവൃക്കകളും തകരാറിലായ വിദ്യാർത്ഥിനി ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പഴകുളം ആലുംമൂട് ആറാം വാർഡിൽ തുണ്ടിൽ പടിഞ്ഞാറ്റതിൽ ശ്രീജയുടെ മകൾ ശ്രീജുമോൾ(20) ആണ് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്നത്. കാലിൽ വന്ന ചെറിയൊരുവേദന യായിരുന്നു അസുഖത്തിന്റ്രെ തുടക്കം. ഇത് പിന്നീട് തുടർച്ചയായ തലകറക്കം ആയതോടെ നടത്തിയ പരിശോധനയിൽ രക്തയോട്ടം ശരിക്കില്ലെന്നും ഹൃദയവാൽവിന് തകരാറുണ്ടെന്നും കണ്ടെത്തി. അംഗൻവാടി ഹെൽപ്പറായ മാതാവ് ശ്രീജയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് വെല്ലൂർ മെഡിക്കൽ കോളജിൽ ഹൃദയ വാൽവ് മാറ്റിവച്ചു. അഞ്ച് ലക്ഷത്തിലധികം രൂപ ചെലവായി. തുടർന്നാണ് ഇരു വൃക്കകളുടെയും രക്തകുഴലുകളിൽ ബ്ലോക്ക് ഉണ്ടന്ന് കണ്ടെത്തിയത്. രണ്ടുപ്രാവിശ്യമായി രക്തകുഴലുകൽ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
അടുത്തമാസം 17നും ജനുവരി 17നും രക്തകുഴലുകൾ മാറ്റിവയ്ക്കുന്നതിനായി സർജറി നിർദേശിച്ചിരിക്കുകയാണ് വെല്ലൂരിലെ ഡോക്ടർമാർ. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന ശ്രീജുമോൾക്കും മാതാവിനും മറ്റുള്ളവരുടെ സഹായമില്ലതെ മുന്നോട്ട് പോകാനേ കഴിയില്ല. പ്ലസ്ടു പാസായെങ്കിലും അസുഖം കാരണം പഠനം ഉപേക്ഷിച്ചിരിക്കുകയാണ്. വാർഡ് മെമ്പർ ബിജു മുൻകൈയെടുത്ത് സഹായസമിതി രൂപീകരിച്ച് ചില സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ശ്രീജയുടെ അക്കൗണ്ട് നമ്പർ: എസ് ബി ഐ നൂറനാട് ബ്രാഞ്ച് 67152700422 ഐ എഫ് സി കോഡ് എസ് ബി ഐ ഡബ്‌ളിയു 0070091.