kandararu-mohanaru-

ശബരിമല: മാതാപിതാക്കൾ മരിച്ചാൽ ഒരു വർഷം വരെ ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ഒാരോ സമുദായങ്ങൾക്കും അവരവരുടേതായ രീതികൾ ഉണ്ട്. "ഞളുടെയൊക്കെ കുടുംബത്തിൽ മരണം നടന്നുകഴിഞ്ഞാൽ 12 ദിവസം വരെയാണ് പുല. അതിനുശേഷം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തടസ്സമില്ല. മറ്റുചില സമുദായങ്ങൾക്കിടയിൽ 16 കഴിയുന്നതുവരെ പുല നിലനിൽക്കാറുണ്ട്. അതിനുശേഷം ക്ഷേത്രാരാധന നടത്തിവരികയാണ് പതിവ്"- തന്ത്രി ചൂണ്ടിക്കാട്ടി.