ഓമല്ലൂർ : ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം എൻ.എസ്.എസ് പ്രസിഡന്റ് അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഐ.ടി.ഡി.സി ഡയറക്ടർ കെ.പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് മതപാഠശാല കോ ഓർഡിനേറ്റർ മണ്ണടി പൊന്നമ്മ, ഉപദേശക സമിതി പ്രസിഡന്റ് എം.ശശികുമാർ, സെക്രട്ടറി സുരേഷ് കുമാർ ഓലിത്തുണ്ടിൽ, വൈസ് പ്രസിഡന്റ് പ്രസാദ് കല്ലു0പുറത്ത്, രത്‌നമ്മ കലേശൻ, സബ് ഗ്രൂപ്പ് ഓഫീസർ പി.കെ.ലാൽ, യജ്ഞാചാര്യൻ മണ്ണടി ഹരി എന്നിവർ സംസാരിച്ചു.