terminal
Terminal

പറക്കോട് : വെയിലും മഴയുമേറ്റ് കച്ചവടം. ടെർമിനലുകളുടെ നിർമാണം വൈകുന്നു. അസൗകര്യങ്ങളുടെ നടുവിൽ വലഞ്ഞ് വ്യാപാരികളും ഉപഭോക്താക്കളും. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മാർക്കറ്റാണ് പറക്കോട് അനന്തരാമപുരം മാർക്കറ്റ്. നടുറോഡിലാണ് പച്ചക്കറിവ്യാപാരം കൂടുതലും. ജില്ലയിലെ ചെറുകിട കച്ചവടക്കാരും ഇടത്തരം മൊത്തക്കച്ചവട വിൽപനക്കാരും ഇവിടെ നിന്നാണ് പച്ചക്കറി വാങ്ങുന്നത്. കൂടാതെ ചന്തയിൽ തന്നെയുള്ള ചെറുകിടകച്ചവടവും ഇവിടെ തന്നെയാണ്. നഗരസഭയുടെ നേതൃത്വത്തിൽ പച്ചക്കറി ടെർമിനൽ നിർമാണം ആരംഭിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. സ്റ്റാളിനകം പുല്ല് വളർന്ന നിലയിലാണ്. സ്റ്റാളിന് കിഴക്കുവശത്തായിട്ടാണ് മത്സ്യവ്യാപാരത്തിനായി ടെർമിനൽ നിർമിക്കാൻ പദ്ധതിയിട്ടത്. ചിറ്റയം ഗോപകുമാർ എം.എൽ.എ യുടെ പ്രാദേശികവികസന ഫണ്ടിൽനിന്നും 28ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഇതുവരെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനായിരുന്നു നിർമാണചുമതല. പക്ഷേ കിട്ടിയത് എൽ.എസ്.ജി.ഡി അക്കൗണ്ടിലേക്കാണ്. ഇനിയിത് പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗത്തിന്റെ അക്കൗണ്ടിലേക്ക് മാറി വന്നങ്കിലെ നിർമാണം നടക്കു.

ആധുനിക രീതിയിലുള്ള മത്സ്യവ്യാപാര ടെർമിനിലാണ് നിർമിക്കുന്നതെന്നാണ് പറയുന്നത്. നിലവിൽ മത്സ്യം വില്കുന്നിടത്തെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥയാണ്. മലിനജലം കെട്ടികിടക്കുകയേ മാർഗമുള്ളു. അസഹനീയമായ ദുർഗന്ധം സഹിച്ചാണ് വ്യാപാരികളും സാധനംവാങ്ങാനെത്തുന്നവരും. സ്വന്തം നിലയിൽ ടാർപോളിൻ വലിച്ചുകെട്ടിയും മറ്റുമാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇനിയെത്രനാൾ ഈ ദുരവസ്ഥസഹിക്കണം എന്നതാണ് വ്യാപിരികൾ ചോദിക്കുന്നത്.

നഗരസഭ പച്ചകറിവില്പനക്കായി നിർമിക്കുന്ന ടെർമിനൽ പണി പൂർത്തീകരിക്കാടെ പോച്ചകയറി കിടക്കു​ന്നു.
ചന്തയിലെ കച്ച​വടം.

ടെർമിനലിന് 28 ലക്ഷം അനുവദിച്ചു