cgnr-uparodham
ചെ​ങ്ങ​ന്നൂർ പോ​ലീ​സ്‌​റ്റേ​ഷൻ ഉ​പ​രോധം

ചെങ്ങന്നൂർ :ശബരിമലയിൽ ഭക്തരെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ ശബരിമല കമസമിതി പ്രവർത്തകർ ഉപരോധി​ച്ചു. തിങ്കളാഴ്ച പുലർച്ചെ1.30 ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനം പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് പ്രവർത്തകർ സ്റ്റേഷൻ പരിസരത്ത് കുത്തിയിരുന്നു നാമം ജപിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന ഉപരോധം യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ശബരിമലയുടെ പവിത്രതയും, അനുഷ്ടാനങ്ങളും തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ സന്ധിയില്ലാത്ത സമരം യുവമോർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല താലൂക്ക് കർമസമിതി സംയോജക് ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജന:സെക്രട്ടറി എം.വി ഗോപകുമാർ,സതീഷ് ചെറുവല്ലൂർ, കർമസമിതി നേതാക്കളായ എ.കെ ഗിരീഷ്, എൻ സനു, പ്രമോദ് കാരയ്ക്കാട്, എം.മിഥുൻ, ശ്രീദേവി ബാലകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. രണ്ട് മണിക്കൂറോളം സ്റ്റേഷൻ ഉപരോധിച്ചത് ശേഷം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.