അടൂർ: കെ.പി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റിയിടിൽ തുടങ്ങി. പൊട്ടിപോകാത്ത ഡെക്ടാലൈൻ ഇരുമ്പ് പൈപ്പാണ് പുതിയതായി സ്ഥാപിക്കുന്നത്. കായംകുളം പുനലൂർ സംസ്ഥാനപാതയിൽ അടൂർ മുതൽ പത്തനാപുരം വരെയുള്ളഭാഗം തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പൈപ്പ് റോഡരുകിൽ ഇറക്കിയിട്ടങ്കിലും മാറ്റിയിടുന്നതിന് പൊതുമരാമത്ത് ഷകുപ്പ് അനുമതികൊടുത്തിരുന്നില്ല. അടക്കേണ്ടതുക സംബന്ധിച്ച തർക്കമായിരുന്നു കാരണം. അത് കാരണം അറ്റകുറ്റപണികളുംനടന്നില്ല. ഒടുവിൽ മന്ത്രിതല ചർച്ചകൾനടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പൈപ്പ് മാറ്റിയിടീൽ കഴിഞ്ഞാൽ ഉടൻ തന്നെ കെ.പി റോഡ് അറ്റകുറ്റപണി തുടങ്ങും.