sob-arumugham

പത്തനംതിട്ട : ബൈക്കിൽ മകനൊപ്പം സഞ്ചരിക്കവേ, സാരി ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ വീട്ടമ്മ ടിപ്പർ ലോറി കയറി തത്ക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശിനി അറുമുഖമാണ് (അമല-39) മരിച്ചത്. ഇന്നലെ രാവിലെ 8 ന് കടുവാക്കുഴിയിലായിരുന്നു സംഭവം. പുതുക്കുളം ഏറം കുമ്പഴ എസ്റ്റേറ്റിലെ ഒന്നാം ഡിവിഷനിലെ ലയത്തിലാണ് ഇവർ താമസിക്കുന്നത്. രാവിലെ മകനോടൊപ്പം ബൈക്കിൽ ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. സാരിത്തുമ്പ് ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി റോഡിലേക്ക് വീണ അറുമുഖത്തിന്റെ ശരീരത്ത് കൂടി പിന്നാലെ വന്ന ടിപ്പർ കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് 2ന് കുമ്പഴതോട്ടത്തിൽ നടക്കും. ഭർത്താവ് മുത്തുപാണ്ടി കുമ്പഴ ഹാരിസൺ തോട്ടത്തിലെ തൊഴിലാളിയാണ്. മക്കൾ: കാളിദാസൻ, കാർത്തിക, കാർത്തിക്.