മല്ലപ്പള്ളി: സർവ്വീസ് സഹകരണ ബാങ്ക് കീഴ്‌വായ്പൂരിൽ ആരംഭിച്ച നീതി ക്ലിനിക്കൽ ലബോട്ടറി മുൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.എൻ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പ്രൊഫ: ഡോ.ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു.. സുവർണ്ണ ജൂബിലി സുവനീർ പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവേൽ, ബാങ്കിന്റെ മുൻ ഡയറക്ടർ ബോർഡ് അംഗം പ്രൊഫ: വർഗീസ് ചാക്കോയ്ക്ക് നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ‌്വ.റെജി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ്കുമാർ വടക്കേമുറി, പ്രിൻസി കുരുവിള, ജേക്കബ് തോമസ്, മോളി ജോയ്, സഹകരണ സംഘം മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ സി.ടി സാബു, ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ്.വിജയൻ പിള്ള, ബാങ്ക് ഡയറക്ടർമാരായ അലക്സാണ്ടർ വർഗീസ്, പി.പി.ഉണ്ണികൃഷ്ണൻ നായർ, ജോർജ്ജ് കുട്ടി പരിയാരം, ബിബിൻ മാത്യൂസ്, രാജൻ എം.ഈപ്പൻ, പ്രൊഫ ഡോ. ഷാജി..പി .തോമസ്, ശശി കെ.ബി, സുജ ഷാജി, ശാലിനി രാജേന്ദ്രൻ, ഷാന്റി ജേക്കബ്, സെക്രട്ടറി. പി.കെ.മോഹനവർമ്മ, അസിസ്റ്റന്റ് സെക്രട്ടറി സനൽകുമാർ, സണ്ണി ജോൺസൺ, ടി..ജി.രഘുനാഥപിള്ള, എസ് ശ്രീലാൽ, ബിജു പുറത്തുടൻ, തമ്പി കോട്ടച്ചേരിൽ എന്നിവർ സംസാരിച്ചു.