പമ്പ: ശബരിമലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ നേരിൽക്കാണാനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ പൊലീസ് തടങ്കലിലാക്കിയെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.പി ആരോപിച്ചു. അയ്യപ്പൻമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കേൾക്കാൻ കമ്മിഷനെ അനുവദിച്ചില്ല. കമ്മിഷനെ നിയന്ത്രിച്ചത് പൊലീസാണ്. ശബരിമലയിൽ പൊലീസ് ഇടപെടേണ്ട ഒരു സുരക്ഷാ പ്രശ്നവുമില്ല. ദേവസ്വത്തിന്റെ സെക്യൂരിറ്റി മതി. ഭക്തരും കെ.എസ്.ആർ.ടി.സി ജീവനക്കാരും ഫയർഫോഴ്സും വലിയ തോതിൽ ബുദ്ധിമുട്ട് അനുവഭക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നളീൻകുമാർ കാട്ടീൽ എം.പിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.