ശബരിമല : ബി.ജെ.പി എം.പി മാരായ വി. മുരളീധരൻ, നളീൻകുമാർ കാട്ടീൽ എന്നിവർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. വൈകിട്ട് നാലു മണിയോടെയാണ് ഇരുവരും സന്നിധാനത്ത് എത്തിയത്. നളീൻകുമാർ കാട്ടിൽ എട്ടു മണിയോടെയും വി. മുരളീധരൻ ഹരിവരാസനം ചൊല്ലി നടയടച്ചതിനു ശേഷവുമാണ് മലയിറങ്ങിയത്. ഇരുവരും നിലയ്ക്കൽ, പമ്പ എന്നിവടങ്ങളും സന്ദർശിച്ചിരുന്നു. തകർത്ഥാടകരിൽ നിന്ന് അസൗകര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.