വള്ളിക്കോട്-കോട്ടയം: പ്രമുഖ സിപിഐ നേതാവും വി-കോട്ടയം ജനതാ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി മുൻ പ്രസിഡന്റുമായ വിലങ്ങുപാറ സുകുമാരൻ (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മൃതദേഹം നാളെ രാവിലെ 9ന് സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലും അതിന് ശേഷം കോന്നി ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. ഭാര്യ:കാഞ്ചന, മക്കൾ:സിനി (തിരുവനന്തപുരം), സിന്ധു (ബാംഗ്ലൂർ), മരുമക്കൾ:പ്രിജിത്ത് (അബുദാബി), മനോജ് (ബാംഗ്ലൂർ).