sukumaran-nair-at-pdm-pal

പന്തളം: എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ പന്തളം കൊട്ടാരം സന്ദർശിച്ചു . ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം ഡയറക്ടർ ബോർഡംഗവും പന്തളം യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടിയോടൊപ്പം പന്തളം കൊട്ടാരത്തിലെത്തിയത്.

കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ, ട്രഷറർ ദീപാവർമ്മ എന്നിവർ ചേർന്നു പൊന്നാടയണിയിച്ച് സ്വീകരിച്ചു.. തിരുവാഭരണ ദർശനം നടത്തിയതിനു ശേഷം പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് വലിയകോയിക്കൽ ക്ഷേത്രത്തിലും ദർശനം നടത്തി.