cancer

തിരുവല്ല: അർബുദ രോഗബാധിതയായി തുണയില്ലാതെ വലഞ്ഞ വൃദ്ധമാതാവിനെ മഹാത്മാ ജനസേവനകേന്ദ്രം ഏറ്റെടുത്തു. നെടുമ്പ്രം പഞ്ചായത്തിലെ എട്ടാം വാർഡിൽ കല്ലുങ്കൽ ഒറ്റത്തെങ്ങിൽ വീട്ടിൽ സരസമ്മ (79) യാണ് ദുരിതങ്ങളിൽ നിന്നും മുക്തയായത് . കഴിഞ്ഞ ആറുമാസമായി വായിൽ കാൻസർ രോഗം ബാധിച്ച് കിടപ്പിലായതോടെ പരിചരിക്കാൻ ആരുമില്ലാത്ത സ്ഥിതിയായിരുന്നു. പ്രായത്തിന്റെ അവശതകൾക്കൊപ്പം രോഗവും കൂടി ബാധിച്ചതോടെ തുണയില്ലാതെ തീർത്തും ഒറ്റപ്പെട്ട ഈ വൃദ്ധ മാതാവിനെ സാമൂഹ്യ പ്രവർത്തകൻ ലാലിന്റെ നേതൃത്വത്തിൽ നെടുമ്പ്രം പഞ്ചായത്ത് മെമ്പർ സി.ജി.കുഞ്ഞുമോൻ, നടുവിലേമുറി എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളായ വിശ്വനാഥൻ, ഉദയകുമാർ എന്നിവർ ചേർന്നാണ് ജനസേവന കേന്ദ്രത്തിലാക്കിയത്.