റാന്നി.സൗഹൃദ ദിനവുമായി ബന്ധപ്പെട്ട് ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗഹൃദ ദിനം ആചരിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ സ്‌കിറ്റ്,പാട്ടുകൾ,വൃഷത്തൈ നടീൽ തുടങ്ങിയവ നടത്തി.പിടിഎ പ്രസിഡണ്ട് എം വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.വി ജി ബിന്ദു അദ്ധ്യക്ഷത വഹിച്ചു.ക്ലബ്ബ് കോർഡിനേറ്റർ ഉദയകുമാരി,അദ്ധ്യാപകരായ പി. വത്സല, സിന്ധു, അജിത്ത്, സൂര്യ, ചന്ദ്രജ, ഷീബ, ശ്രീകല, ക്ലബ്ബ് ഭാരവാഹികളായ പൃഥിരാജ്,അക്ഷര അനീഷ് എന്നിവർ പ്രസംഗിച്ചു.