cgnr-college

ചെങ്ങന്നൂർ : ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് യൂണിയൻ ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ യും, ആർട്ട്സ് ക്ലബ് ഉദ്ഘാടനം സീരിയൽ നടൻ എൻ.കെ കിഷോറും നിർവഹിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ ശ്രേയസ് പ്രഭ അദ്ധ്യക്ഷനായി. പ്രിൻസിപ്പൾ ഇൻ ചാർജ്ജ് പ്രൊഫ.ജെസ്സി എബ്രഹാം, സ്റ്റാഫ് അഡ്വൈസർ ഡോ. ആർ. അഭിലാഷ്, ഡോ.വിനോയ് തോമസ്, വി.കെ സതീഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ബി അഖിൽ സ്വാഗതവും, ആർട്ട്സ് ക്ലബ് സെക്രട്ടറി മീനാക്ഷി നന്ദിയും പറഞ്ഞു.