fish

തിരുവല്ല : കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക മത്സ്യതൊഴിലാളി ദിനം ആചരിച്ചു. പ്രളയാനന്തര നവകേരള സൃഷ്ടിയിൽ സർക്കാർ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ പദ്ധതി ആസൂത്രണത്തിൽ പങ്കാളികളാക്കിയിട്ടില്ലായെന്നത് ആശങ്ക ഉളവാക്കുന്നതാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സി.എസ്.ഐ മധ്യകേരള മഹായിടവക സെക്രട്ടറി ഡോ.സൈമൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ മുഖ്യപ്രഭാഷണം നടത്തി. ഡോ.സാമുവൽ നെല്ലിക്കാട്, ഫ്രാൻസിസ് , ബാബു ലിയോൺസ്, ജോസഫ് ചാക്കോ, മറിയാമ്മ ജോൺ, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.