പത്തനംതിട്ട: റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. എഴുമറ്റൂർ പുല്ലോലിക്കൽ തടത്തിൽ വീട്ടിൽ സുബിനെ (23) യാണ് ബസ് സ്റ്റാൻഡിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. എറണാകുളത്ത് നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലാക്കി റാന്നിയിലെ സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും നൽകുകയാണ് ഇയാളുടെ രീതി. എറണാകുളത്ത് താമസമാക്കിയ സുബിൻ ആഴ്ചയിലൊരിക്കൽ കഞ്ചാവുമായെത്തി വിൽപ്പന നടത്തി മടങ്ങുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ട് സുബിൻ ഓടിയെങ്കിലും എക്സൈസ് ഇൻസ്പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു, രാജേഷ്, മനോജ് കുമാർ, ജോർജ് വർഗീസ്, ഡ്രൈവർ രാജൻ എന്നിവരങ്ങിയ സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു.