sabarimala

ശബരിമല: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ കഠിന നിയന്ത്രണങ്ങളും യുവതീപ്രവേശനവിധിയുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന പ്രശ്നങ്ങളും കാരണം നടവരവിൽ വൻ ഇടിവ്. നടതുറന്ന് 5 ദിവസത്തെ വരവിൽ മുൻവർഷത്തെക്കാൾ 11.71 കോടി രൂപയുടെ കുറവുണ്ട്. ഒാരോ വർഷവും 10 ശതമാനത്തിലേറെ വർദ്ധന ഉണ്ടാകുന്ന സ്ഥാനത്താണ് കുറവുവന്നത്. കഴിഞ്ഞ സീസണിൽ ഇതേ ദിവസങ്ങളിലെ മൊത്തവരുമാനം 19,09,42,134 രൂപ ആയിരുന്നു. ഇക്കുറി 7,37,90,222 രൂപ. എല്ലാ ഇനങ്ങളിലും വരുമാനനഷ്ടമുണ്ട്. പ്രധാനം കാണിക്കയും അരവണയുമാണ്. കഴിഞ്ഞ സീസണിൽ അരവണ വില്പനയിൽ 8.27 കോടി ലഭിച്ചു. ഇപ്പോൾ ലഭിച്ചത് 2.73 കോടി രൂപ മാത്രം.

മറ്റ് പ്രധാന ഇനങ്ങളിലെ 5 ദിവസത്തെ വരുമാനക്കുറവ് ചുവടെ.

അപ്പം- 91.99 ലക്ഷം രൂപ

കാണിക്ക - 2.36 കോടി

മുറിവാടക - 25.21 ലക്ഷം

സംഭാവന - 14.5 ലക്ഷം

അന്നദാന സംഭാവന - 2.79 ലക്ഷം

മാളികപ്പുറം - 5.41 ലക്ഷം