ചെങ്ങന്നൂർ: മുളക്കുഴ പിരളശ്ശേരി കണിച്ചേരിൽ വീട്ടിൽ കെ സി കുട്ടപ്പൻ(78) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ച്ക്ക് 2ന് വീട്ടുവളപ്പിൽ. ശനിയാഴ്ച്ച രാവിലെ 9 മുതൽ 10.30 വരെ സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും. സി.പി.ഐ ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മറ്റിയഗം, ബി.കെ.എം.യു സംസ്ഥാന കൗൺസിൽ അംഗം, പ്രഭുറാം മിൽസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്, സെഞ്ച്വറി ഹോസ്പിറ്റൽ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജാനകി. മക്കൾ: സുശീല, സുജാത, സുരേന്ദ്രൻ, അജിത, കുഞ്ഞുമോൾ, അമ്പിളി, പരേതനായ അജയൻ. മരുമക്കൾ:ഗംഗാധരൻ, ലംബോധരൻ, സാലി, വിജയൻ, സന്തോഷ്, അനിൽ.