തിരുവല്ല: വിശ്വാസികളെ അവിശ്വാസികൾ ആക്കുന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് പി.സി.ജോർജ് എം.എൽ.എ. ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റും സേവാസമിതിയും ഒരുക്കുന്ന ഇൻഫർമേഷൻ സെന്ററുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹരി.പി. നായർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, ആർ.ജയകുമാർ, ടി.കെ.പ്രസന്നകുമാർ, വിജയകുമാർ മണിപ്പുഴ, വി.ആർ. രാജേഷ്, വിശാഖ് വെൺപാല, വിനോദ് തിരുമൂലപുരം, ഷീല വർഗീസ്, രാധാകൃഷ്ണൻ കുറ്റൂർ, അഭിലാഷ് വെട്ടിക്കാടൻ, രോഷിത് കൃഷ്ണ, ഗിരീഷ് ഇടശ്ശേരിത്തറ എന്നിവർ പ്രസംഗിച്ചു.