നാരങ്ങാനം: നെല്ലിക്കാലാ ആലുങ്കൽ റോഡിൽ ആലുങ്കൽ ജംഗ്ഷനോട് ചേർന്നുള്ള പാടത്തിന്റെ സമീപം അപകടകരമായ രീതിയിൽ റോഡിന്റെ വശം ഇടിഞ്ഞു താണു. പല തവണ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഷ്ടിച്ച് നാല് മീറ്റർ മാത്രം വീതിയുള്ള റോഡാണിത്. നാട്ടുകാർ ഇവിടെ ടിപ്പറിൽ മണ്ണിറക്കി അപകട സാദ്ധ്യത ഒഴിവാക്കിയിരുന്നു.കഴിഞ്ഞ മഴയിൽ റോഡിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഈ മണ്ണ് പൂർണമായും പാടത്തേക്ക് ഒലിച്ചിറങ്ങി. വീണ്ടും അപകടകരമായ സ്ഥിതിയിലാണ് ഈ റോഡ്.ലൈൻ ബസുകൾ ഉൾപ്പെടെ ധാരാളം വാഹനങ്ങൾ നിരന്തരം കടന്നു പോകുന്ന ഈ റോഡിന്റെ തകർന്ന ഭാഗം അടിയന്തരമായി നന്നാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.