മൈലപ്ര: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി യു.പി വിഭാഗം കുട്ടികൾക്ക് മലയാളത്തിളക്കം പരിപാടി മൈലപ്ര സേക്രഡ് ഹാർട്ട് സ്‌കൂളിൽ ആരംഭിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ജോസ് ഇടിക്കുള ഉദ്ഘാടനംചെയ്തു.
എട്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ മലയാള ഭാഷയുടെ പ്രാഥമിക പാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകും. അക്ഷരങ്ങളെ ലളിതമായ രീതിയിൽ പരി ചിതമാക്കുന്ന കരിക്കുലമാണിതിന് തയാറാക്കിയിട്ടുള്ളത്. ഒരു ചിത്രത്തിൽ നിന്നു തുടങ്ങി പദ വിന്യാസത്തിലൂടെ വാക്യ ഘടന രൂപപ്പെടുത്തുന്നതാണ് ഈ പരിശീലനത്തിന്റെ പ്രത്യേകത. നാലാം ദിവസത്തെ പരിശീലനത്തിന്റെ ഭാഗമായി പ്രകൃതി നടത്തം സംഘടിപ്പിച്ചു. ചെടികളേയും പൂമ്പാറ്റകളേയുമൊക്കെ തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ തെറ്റു കൂടാതെ അദ്ധ്യാപകർക്ക് എഴുതി നൽകി. പാടിയും ആടിയും അവർ ഭാഷാ പഠനത്തെ രസകരമാക്കി. അദ്ധ്യാപകരായ ജൂലി, റെജി, ഷെറിൻ, ലിനി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.