00035
വിഭവകൈമാറ്റം

മല്ലപ്പള്ളി: മതസൗഹാർദ്ദത്തിന്റെ സന്ദേശം പങ്കുവച്ച് മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്കാ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പുഴുക്ക് നേർച്ചക്കുള്ള വിഭവങ്ങൾ പടുതോട് അയ്യപ്പക്ഷേത്ര ഭാരവാഹികൾ കൈമാറി. പടുതോട് അയ്യപ്പക്ഷേത്ര പ്രസിഡന്റ് രവിന്ദ്രൻ മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്കാ പള്ളി വികാരി ഫാ. രഞ്ജിത്ത് ആലുങ്കലിൽ നിന്നു കാർഷിക വിളകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പള്ളി ട്രസ്റ്റ് എം.ജെ. മാത്യു, സെക്രട്ടറി രാജൻ മാറാമ്പുടത്ത് , എ ഡി.ജോൺ, മോൻസി വർഗീസ്, റെജി ആനക്കുഴി, ക്ഷേത്ര ഭാരവാഹികളായ ശ്രീലാൽ, ബാബു കൃഷ്ണ കല തുടങ്ങിയവർ പങ്കെടുത്തു.