തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ചു തിരുവല്ല ജോയ്ആലുക്കാസ് ഫൌണ്ടേഷൻ ആറാം തവണയും അന്നദാനം നടത്തി. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. അന്നദാന വിതരണോദ്ഘാടനം സീരിയൽ താരം അക്ഷയ് ഉത്തമൻ നിർവ്വഹിച്ചു. ഇതോടൊപ്പം നിർദ്ദന രോഗികൾക്ക് സാന്ത്വനം പരിചരണം നടത്തുന്ന മഹത്‌വ്യക്തികളെയും ആദരിച്ചു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജീവ്, ഡോ.മറിയാമ്മ ജോർജ്ജ്, ഡോ.അജിത്കുമാർ, ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ഗോൾഡ് മാനേജർ ജെറിൻ ടി ജോൺ, അസി.മാനേജർ അരുൺകുമാർ, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ, അസി.മാനേജർ ചാർളി, പി.ആർ.ഒ ലോറൻസ് എന്നിവർ പ്രസംഗിച്ചു.