തിരുവല്ല: എക്കാലത്തെയും സാഹിത്യസൃഷ്ടികളെ അനശ്വരമാക്കിയിട്ടുള്ളത് ക്രിസ്തുദർശനമാണെന്ന് പെരുമ്പടവം ശ്രീധരൻ. ക്രൈസ്തവ സാഹിത്യ സമിതി നടത്തിയ അക്ഷരവസന്തം സാഹിത്യസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ചെയർമാൻ പ്രൊഫ. എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ഏബ്രഹാം മാർ പൗലോസ് അനുഗ്രഹപ്രഭാഷണം നടത്തി. റവ. ഡോ.എം.ജെ. ജോസഫ്, ഫാ. ഡോ. കെ.എം.ജോർജ്, മാർത്തോമ്മാ സഭാസെക്രട്ടറി റവ. കെ.ജി. ജോസഫ്, സമിതി സെക്രട്ടറി റവ. ഡോ. മാത്യു ഡാനിയൽ, ഡോ. പോൾ മണലിൽ, ഡോ. ജോസ് പാറക്കടവിൽ, ബഞ്ചമിൻ അലക്സ് ജേക്കബ് എന്നിവർ സംസാരിച്ചു. വെളിച്ചം പെയ്തിറങ്ങുന്ന വാക്കുകൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. ക്രിസ്തുദർശനം മലയാള സാഹിത്യത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഡോ. സാമുവൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. യാക്കോബ് മാർ ഐറേനിയോസ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. റോസി തമ്പി, ഡോ. ജെയ്സൺ ജോസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഷെവ. പ്രൊഫ. ബേബി എം. വർഗീസ്, ഡോ. ജോസ് പാറക്കടവിൽ, സെബാസ്റ്റ്യൻ പള്ളിത്തോട്, ഡോ. മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പാ, ഫാ. ബിജു പി. തോമസ് എന്നിവർ പ്രതികരിച്ചു. ഡോ. പോൾ മണലിൽ മോഡറേറ്ററായിരുന്നു.