മല്ലപ്പള്ളി: കേരളാ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.എസ്. സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു വറുഗീസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ജീവകാരുണ്യ ധനസഹായം വിതരണംചെയ്തു. ജില്ലാ സെക്രട്ടറി ബാബു ജോസഫ്, കെ.എസ്. സന്തോഷ് കുമാർ, സി. ശ്രീകുമാർ, രമ്യാ മനോജ്, ജോസഫ് ഇമ്മാനുവേൽ, കെ.ജെ. തോമസ്, രാജൻ വറുഗീസ്, കെ.എ ജെയിംസ്, വി.വി.ജോൺ, പി.എൻ.എസ്. പണിക്കർ, ജി.ചന്ദ്രൻ നായർ, കെ.എസ്. രാധാകൃഷ്ണൻ, കെ.ഐ. ജയിംസ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി മാത്യു വറുഗീസ് (പ്രസിഡന്റ്), ബാബു ജോസഫ് (സെക്രട്ടറി), രാജൻ വറുഗീസ് (ട്രഷറാർ), കെ.പി.കൃഷ്ണൻകുട്ടി നായർ (വൈസ് പ്രസി.), ചന്ദ്രൻ നായരെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.