ശബരിമല: നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് നാമജപം നടത്തിയ 80 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ രാത്രി 11ന് അറസ്റ്റ് ചെയ്ത ഇവരെ പൊലീസ് വലയത്തിൽ പമ്പയിലേക്ക് കൊണ്ടുപോയി. രാത്രി പത്തേകാലോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന വാവര്നടയ്ക്ക് സമീപം ബാരിക്കേടിനുള്ളിൽ തള്ളികയറിയും പുറത്ത് നിന്നും നാമജപം നടത്തിയത്. എസ്.പി മാരായ ശിവവിക്രം, പ്രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. ഹരിവരാസനം കേട്ടതോടെ പ്രവർത്തകർ അത് ഏറ്റുചൊല്ലി. തുടർന്നായിരുന്നു അറസ്റ്റ്. സന്നിധാനത്തുണ്ടായിരുന്ന ഐ.ജി വിജയ്സാഖറെയുടെ നിർദ്ദേശ പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. പ്രവർത്തകർ ശരണഘോഷം മുഴക്കിയാണ് പൊലീസിനൊപ്പം നീങ്ങിയത്. ഇവരെ മണിയാർ ക്യാമ്പിലേക്ക് കൊണ്ടുപോകാനണ് സാദ്ധ്യത.