00039
തെള്ളിയു‌ർ വൃശ്ചിക വാണിഭത്തോട് അനുബന്ധിച്ച് നടന്ന കാർഷികമേള വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി: തെള്ളിയൂർ വൃശ്ചിക വാണിഭത്തിന് തിരക്കേറുന്നു. ശ്രീരാമശ്രമത്തിൻറെ അഭിമുഖ്യത്തിൽ മേളയോട് അനുബന്ധിച്ച് നടന്ന കാർഷിക മേള വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. മേളയിൽ പങ്കെടുക്കുന്ന വ്യാപരികൾക്ക് ഏർപ്പെടുത്തിയ സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുകോശി പോൾ, കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.സി.പി.റോബർട്ട്, ഡോ.റിൻസ്, ഡോ. ജോസ് പാറക്കടവിൽ, എ.കെ. സുകുമാരൻ നായർ, അരവിന്ദ് ജി നായർ, ലക്ഷ്മി കുമാർ തുടങ്ങിയവർ സംസാരിച്ചു.