00044
അപകടത്തിൽപെട്ടകാർ

മല്ലപ്പള്ളി: പാടിമൺ ജംഗ്ഷനിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 4ന് മല്ലപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ നി‌ർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു. കോട്ടാങ്ങൽ പെരുമ്പാറ കൊച്ചെരപ്പ് സ്വദേശികളായ ബൈക്കിൽ സഞ്ചരിച്ച 2 പേർക്കും കാറിലുണ്ടായിരുന്ന രണ്ടുപേർക്കുമാണ് പരിക്കേറ്റത്. നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.