തിരുവല്ല: ചക്കുളത്തുകാവിലെ പൊങ്കാല ഉത്സവത്തിനിടെ വഴിയോരത്ത് നിന്ന് കളഞ്ഞുകിട്ടിയ പണസഞ്ചി ഉടമസ്ഥനെ കണ്ടെത്തി യുവാക്കൾ തിരികെ നൽകി. കൊല്ലം ചണ്ണപ്പേട്ട ആനക്കുളം കുന്നുകുഴിയിൽ വീട്ടിൽ കുര്യൻ തോമസിന്റെ (72 ) പതിനായിരത്തോളം രൂപയടങ്ങിയ സഞ്ചിയാണ് യുവാക്കൾക്ക് ലഭിച്ചത്. സഞ്ചിയിൽ നിന്ന് ലഭിച്ച മേൽവിലാസത്തിൽ അന്വേഷണം നടത്തി ഉടമയെ കണ്ടെത്തുകയായിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയാണ് യുവാക്കൾ ബന്ധുക്കൾക്ക് പണസഞ്ചി കൈമാറിയത്. മാതൃകാപരമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയരായ ഡി.വൈ.എഫ്.ഐ കോച്ചാരിമുക്കം യൂണിറ്റ് സെക്രട്ടറി അഖിൽ.എസ്, സി.പി.എം. ബ്രാഞ്ച് മെമ്പർ എം.വി.വിജേഷ് എന്നിവരെ നാട്ടുകാർ അനുമോദിച്ചു.